സ്ത്രീകൾക്ക് പ്രവേശനമില്ലാതിരുന്ന കൊട്ടാരമോ? അതിശയിക്കേണ്ട! Backwater Resort in Kerala, Resorts in Alappuzha, Riverfront Homestay in Kerala, Riverfront Resort in Kerala, Resorts in Kerala, Resorts in Alappuzha, Honeymoon Resorts in Alappuzha, Best Resorts in Alappuzha, Riverfront Resort in Alappuzha
കടപ്പാട്: വിക്കിപീഡിയ |
സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന കൊട്ടാരമോ? അതിശയിക്കേണ്ട!! ആലപ്പുഴ ജില്ലയിലെ കായംകുളത്തെ കൃഷ്ണപുരം കൊട്ടാരത്തിലാണ് ഒരുകാലത്ത് സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്നത്. രാജകാര്യങ്ങള്‍ കൊട്ടാരത്തിൽ നിന്ന് ചോരാതിരിക്കാനായിരുന്നു ഈ നടപടി. പകരം
കൊട്ടാരത്തിലെ സ്ത്രീകൾക്കായി കുറച്ചകലെ മറ്റൊരു രാജഭവനം പണിതു അവിടെ താമസിപ്പിക്കുകയായിരുന്നു.
ആലപ്പുഴ ജില്ലയിലെ കായംകുളത്തുനിന്ന‌് രണ്ടുകിലോമീറ്റർ അകലെയാണ് കൃഷ്ണപുരംകൊട്ടാരം. ദേശീയപാതയിൽ കൃഷ്ണപുരം മുക്കട ജംഗ്ക്ഷനിൽ നിന്ന് 500 മീറ്റർ സഞ്ചരിച്ചാൽ
കൊട്ടാരത്തിലെത്താം.പതിനെട്ടാം നൂറ്റാണ്ടിൽ പണിതീര്‍ക്കപ്പെട്ട കൊട്ടാരം, കായംകുളം രാജവംശത്തിൻ്റെ ആസ്ഥാനമായിരുന്നു. ത്രികോണാകൃതിയിലുള്ള മുഖപ്പുകളോടുകൂടിയ മേല്‍ക്കൂരയും കനത്ത വാതില്‍പ്പടികളും വീതികുറഞ്ഞ ഇടനാഴികളുമെല്ലാം കേരളീയ വാസ്തുശൈലിക്കനുസൃതമാണ്. മഹാഭാരതത്തിലെ അഷ്ടമസ്കന്ധം കഥ ഇതിവൃത്തമാക്കിയ 154 ചതുരശ്ര അടി
വിസ്തീർണമുള്ള ഗജേന്ദ്രമോക്ഷം ചുവർ ചിത്രം, കേരളത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഒറ്റ ചുമർചിത്രമാണ്. പച്ചിലച്ചാറ്, പഴച്ചാറ്, മഞ്ഞൾപ്പൊടി, ചുണ്ണാമ്പ്, ഇഷ്ടികപ്പൊടി, പനച്ചക്കയുടെ പശ, കള്ളിമുള്ളിൻ്റെ നീര് എന്നിവയാണ് വരയ്ക്കാൻ ഉപയോഗിച്ചിട്ടുള്ളത്. 1750നും 1753നും ഇടയിൽ വരച്ചതാണെന്നു കരുതപ്പെടുന്നു.
കടപ്പാട്: വിക്കിപീഡിയ |
ഇടുങ്ങിയ ഇടനാഴികളും കുത്തനെയുള്ള ഗോവണികളും കൊട്ടാരത്തിലെ പുറംകാഴ്ചകൾ കാണാനായി നിർമിച്ച കിളിവാതിലുകളും ഇവിടത്തെ ആകർഷണങ്ങളാണ്. ദർബാർ ഹാളും കഥകളിയും മറ്റും അരങ്ങേറിയിരുന്ന നൃത്തമണ്ഡപവും ഇവിടെയുണ്ട്. പുരാവസ്തുക്കളും, ശില്പങ്ങളും, ചിത്രങ്ങളും, പുരാതനകാലത്തെ ആയുധങ്ങളും ശിലാശാസനങ്ങളും, പുരാതനനാണയങ്ങളും ഒക്കെ ഉള്‍പ്പെടുന്ന ഒരു മ്യൂസിയം കൂടിയാണ് ഇന്ന് കൃഷ്ണപുരം കൊട്ടാരം.
***
#Backwater Resort in Kerala #Riverfront Resort in Kerala #Riverfront Homestay in Kerala #Resorts in Alappuzha #Resorts in Kerala #Honeymoon Resorts in Alappuzha #Best Resorts in Alappuzha #Riverfront Resort in Alappuzha
Comments
Post a Comment